Skip to content

സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബിന് കൺസ്യൂമർഫെഡിന്റെ സഹായം

സംസ്ഥാനത്ത് കൺസ്യൂമർഫെഡിനു കീഴിലുള്ള നന്മ സ്‌റ്റോറുകൾ നിറുത്തലാക്കിയ സാഹചര്യത്തിൽ അവിടെ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സർക്കാർ ഹൈസ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ ആരംഭിക്കാനായി നൽകാൻ തീരുമാനം. 2012-13 സാമ്പത്തിക വർഷത്തിൽ വാങ്ങിയ കമ്പ്യൂട്ടറുകളാണിവ. കമ്പ്യൂട്ടറുകൾ ആവശ്യമുള്ള സർക്കാർ ഹൈസ്‌കൂളുകൾ വെള്ളപ്പേപ്പറിൽ കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്‌ടർക്ക് അപേക്ഷ സമർപ്പിക്കണം. ലഭിക്കുന്ന കമ്പ്യൂട്ടർ സ്‌കൂളിൽ ലാബ് സജ്ജീകരിച്ച് ഉപയോഗിക്കുമെന്ന് വ്യക്തമാക്കി പി.ടി.എയുടെ ഉറപ്പും പ്രദേശത്തെ ജനപ്രതിനിധിയുടെ ശുപാർശയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടർ ലഭിച്ചശേഷം ലാബിൽ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കി സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ലാബിന്റെ ഫോട്ടോയും കൺസ്യൂമർഫെഡിൽ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : മാനേജിംഗ് ഡയറക്‌ടർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി – 20. നവംബർ അഞ്ചിനു മുമ്പായി അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *